ലക്‌നൗ: പ്രിയങ്കാ ഗാന്ധി നേരിട്ടിറങ്ങി പ്രചാരണം നയിച്ചെങ്കിലും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്‌റു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അദിതി സിങാണ് റായ്ബറേലിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മനീഷ് ചൗഹാന്‍ മണ്ഡലത്തില്‍ പിന്നിലാണ്.
1952 മുതല്‍ കോണ്‍ഗ്രസിനെ തുണച്ച റായ്ബറേലി മണ്ഡലം 1996-1998 ല്‍ മാത്രമാണ് ബിജെപിയെ തുണച്ചത്. അന്ന് അശോക് സിങാണ് റായ്ബറേലിയില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ 2022ല്‍ വീണ്ടും ബിജെപിയെ തുണയ്ക്കുന്ന കാഴ്ചയാണ് റായ്ബറേലി മണ്ഡലത്തില്‍ കാണുന്നത്.
കോണ്‍ഗ്രസ് നേതാവായിരുന്ന അഖിലേഷ് സിങിന്റെ മകളാണ് റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അദിതി സിങ്. 2007 ലും 2012 ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ റായ്ബറേലിയില്‍ നിന്ന് മത്സരിച്ച് ജയിച്ച വ്യക്തിയാണ് അഖിലേഷ് സിങ്.
2017 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അദിതി സിങ് 1,28,319 വോട്ടുകള്‍ക്കാണ് അന്ന് റായ്ബറേലിയില്‍ നിന്ന് വിജയിച്ചത്. തൊട്ടടുട്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി അതേ മണ്ഡലത്തില്‍ നിന്ന് തന്നെയാണ് അദിതി സിങ് ജനവിധി തേടുന്നത്. 2021 നവംബര്‍ 25നാണ് അദിതി ബിജെപിയില്‍ ചേരുന്നത്. 2017 ല്‍ ഏഴ് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ അത് നേടുമോ എന്ന് സംശയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.