ന്യൂയോര്‍ക്ക് : റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തുടക്കത്തിന് ലോക മഹായുദ്ധങ്ങളുടെ തുടക്കവുമായി സാമ്യമുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതിനിടെ ലോക മഹാ യുദ്ധങ്ങളും ഉക്രെയ്നില്‍ നടക്കുന്ന യുദ്ധവും തമ്മില്‍ വിചിത്രമായൊരു സാമ്യം കണ്ടെത്തിയിരിക്കുന്നു പാട്രിക് ബെറ്റ് ഡേവിഡ്. ലോക പ്രശസ്തനായ യുവ വ്യവസായിയും ചെസ് ഗ്രാന്‍ഡ് മാസ്റ്ററുമാണ് ഡേവിഡ്. കണ്ടുപിടുത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
യൂറോപ്പ് കേന്ദ്രമായി 1914 ജൂലൈ 28 മുതല്‍ 1918 നവംബര്‍ 11 വരെ നടന്ന യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം എന്നു പറയുന്നത്. 28-07-1914 എന്ന ആരംഭ തീയതിയെ വിഭജിക്കുകയും അതിലെ 28, 7, 19, 14 ഈ സംഖ്യകള്‍ തമ്മില്‍ കൂട്ടുകയും ചെയ്താല്‍ 68 ആണ് ലഭിക്കുക. സമാനമായ രീതിയില്‍ 1939-1945 വരെയുള്ള കാലത്ത് ആഗോളതലത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച് തുടങ്ങിയ യുദ്ധമാണ് രണ്ടാം ലോക മഹായുദ്ധം. 1-09-1939 ലാണ് രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കം. ഇതിലെ 1, 9, 19, 39 എന്നീ തീയതികള്‍ തമ്മില്‍ കൂട്ടിയാലും 68 തന്നെയാണ് ലഭിക്കുന്നത്.
ഈ ഫെബ്രുവരി 14 നാണ് ഉക്രെയ്നെതിരെ റഷ്യയുടെ യുദ്ധം ആരംഭിക്കുന്നത്. 24-02-2020 എന്നതില്‍ 24, 2, 20, 22 എന്നീ സംഖ്യകള്‍ കൂട്ടുമ്പോഴും 68 ആണ് ലഭിക്കുന്നത്.'എനിക്ക് എല്ലാം ഒരു ഗണിത സൂത്രവാക്യമാണ്. ഇത് വിചിത്രമാണ്,' തീയതികള്‍ തമ്മിലുള്ള ബന്ധം പങ്കുവെച്ചുകൊണ്ട് പാട്രിക് ട്വീറ്റ് ചെയ്തു. ഡേവിഡിന്റെ കണ്ടുപിടിത്തത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ഇറാന്‍ വംശജനായ പാട്രിക്കിന്റെ മാതാപിതാക്കള്‍ ഇറാനിയന്‍ വിപ്ലവകാലത്ത് അഭയാര്‍ത്ഥികളായി ഇറാനില്‍ നിന്ന് പലായനം ചെയ്യുകയും യുഎസ് പൗരത്വം സ്വീകരിക്കുകയും ചെയ്തവരാണ്. പാട്രിക്കിന് 10 വയസ്സുള്ളപ്പോഴായിരുന്നു കുടിയേറ്റം. ഹൈസ്‌കൂളിന് ശേഷം പാട്രിക് യുഎസ് മിലിട്ടറിയില്‍ ചേരുകയും പിന്നീട് സാമ്പത്തിക സേവന വ്യവസായത്തില്‍ ബിസിനസ്സ് ജീവിതം ആരംഭിക്കുകയും ചെയ്തു.30 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ ഇന്‍ഷുറന്‍സ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഡിസ്ട്രിബ്യൂഷന്‍ ബിസിനസില്‍ വേരു പടര്‍ത്തി.മോട്ടിവേഷണല്‍ സ്പീക്കറുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.