കരുതലോടെ വേണം സ്കൂള്‍ ബസുകളുടെ യാത്ര, ഓ‍ർമ്മിപ്പിച്ച് അബുദബി

കരുതലോടെ വേണം സ്കൂള്‍ ബസുകളുടെ യാത്ര, ഓ‍ർമ്മിപ്പിച്ച് അബുദബി

അബുദബി: സ്കൂള്‍ ബസുകളുടെ പ്രവർത്തനം സംബന്ധിച്ച മാർഗനിർദ്ദേശം പുറത്തിറക്കി വിദ്യാഭ്യാസ വിജ്ഞാന വകുപ്പായ അഡെക്. സ്കൂള്‍ ബസുകളുടെ പരമാവധി യാത്രാ ദൈർഘ്യം 75 മിനിറ്റാകണമെന്നതാണ് പ്രധാന നിർദ്ദേശം. ബസില്‍ ആദ്യ വിദ്യാർത്ഥി കയറുന്നത് മുതല്‍ അവസാന വിദ്യാർത്ഥി ഇറങ്ങുന്നതുവരെയുളള സമയമാണിത്. 

വിദ്യാർത്ഥികളെ നിരീക്ഷിക്കാന്‍ നാല് നിരീക്ഷണക്യാമറകളെങ്കിലും സ്ഥാപിക്കണം. സുരക്ഷിതവും കാര്യക്ഷമവുമായിരിക്കണം വിദ്യാർത്ഥികളുടെ യാത്ര. അതേസമയം തന്നെ മിതമായ നിരക്കിലുളള സേവനം ഉറപ്പാക്കണം. പുറത്തുനിന്നുളള ഗതാഗതസംവിധാനം ഉപയോഗപ്പെടുത്തുന്നതിലും മാനദണ്ഡം പാലിക്കണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

സ്കൂളിന് പുറത്തുളളവരെ ഒരു കാരണവശാലും ബസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. സുരക്ഷിതയാത്രയെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കണം. ഓരോ ബസിനും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സൂപ്പർവൈസർമാരുടെ സേവനം ഉറപ്പുവരുത്തണം. ഇവരുടെ ഫോണ്‍നമ്പർ മാതാപിതാക്കള്‍ക്ക് നല്‍കണം. വാഹനത്തിന് ഇന്‍ഷുർ ഉറപ്പാക്കണം. കുട്ടികള്‍ സ്കൂള്‍ ബസില്‍ കയറുന്നത് മുതല്‍ വീടെത്തുന്നത് വരെയുളള ഉത്തരവാദിത്തം സ്കൂള്‍ അധികൃതർക്കാണെന്നും അഡെക് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.