തിരുവനന്തപുരം: വിദ്യാ സമ്പന്നരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് വര്‍ക്ക് നിയര്‍ ഹോം പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ ധന മന്ത്രിയുടെ പ്രഖ്യാപനം. ഇതിനായി അമ്പത് കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. വര്‍ക്ക് നിയര്‍ ഹോം പദ്ധതിയിലൂടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ഉറപ്പാക്കും.
കോവിഡ് കാലത്ത് വ്യാപകമായ വര്‍ക്ക് ഫ്രം ഹോം വീട്ടമ്മമാര്‍ക്ക് ഏറെ ഫലപ്രദമായിരുന്നു എന്ന വിലയിരുത്തലാണ് പുതിയ പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാരിന് പ്രേരണയായത്. ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കേന്ദ്രീകരിച്ച് ലോകമെമ്പാടുമുളള കമ്പനികള്‍ക്ക് വേണ്ടി ഓണ്‍ലൈനായി ജോലി ചെയ്യാനാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഐടി അധിഷ്ഠിത സൗകര്യങ്ങളുളള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനായി തുടങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതോടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പ്പടെ തൊഴില്‍ ലഭിക്കുമെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.