തൃശൂര്‍: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി മുന്‍ എംഎല്‍എ അനില്‍ അക്കര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, സ്വയം മാതൃകയാകണമെന്നും തന്റെ കഴിവ് കേടുകൊണ്ടാണ് പഞ്ചായത്തും വാര്‍ഡും നഷ്ടപ്പെട്ടതെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ സ്വയം മാതൃകയാകണം. പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ എംഎല്‍എ വരെ ആയ ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ പലരും വിമര്‍ശിച്ചു, കളിയാക്കി, എങ്ങിനെയാണ് ഞാന്‍ ഇതുവരെയെത്തിയത്? അടാട്ട് മോഡല്‍ നിലനിന്നതുകൊണ്ടാണ്.
എന്നാല്‍ ഒരു പക്ഷെ എന്റെ കഴിവ് കേടുകൊണ്ട് കൂടിയാണ് എന്റെ പഞ്ചായത്തും വാര്‍ഡും ഒക്കെ ഞങ്ങള്‍ക്ക് നഷ്ടപെട്ടത്. ആ തിരിച്ചറിവാണ് എന്നെ ഇപ്പോള്‍ കൂടുതല്‍ ആവേശത്തോടെ നയിക്കുന്നത്. അടാട്ട് തിരികെ പിടിക്കാന്‍ കഴിയാത്ത അനില്‍ അക്കര പരാജയമാണ്.
അതുകൊണ്ട് തന്നെ എനിക്കും എന്റെ പാര്‍ട്ടിക്കും ഇവിടെ ജയിക്കണം. ആ പണിയാണ് ഇപ്പോള്‍ എല്ലാം മറന്ന് ചെയ്യുന്നത്. നമുക്ക് ആദ്യം നമ്മുടെ നാട്ടില്‍ നമ്മുടെ പാര്‍ട്ടിയെ ഒന്നാമതാക്കാം നമ്മുടെ യൂണിറ്റ് കമ്മറ്റിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി പാര്‍ട്ടിയെ സ്നേഹിക്കുന്നവരെ കൂട്ടിയിണക്കാം. അവിടെ ജാതി നോക്കരുത് പറയരുത് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.