ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 252 റണ്‍സിന് പുറത്ത്. ഏകദിന ശൈലിയില്‍ 98 പന്തില്‍ 92 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. ലങ്കയ്ക്കായി പ്രവീണ്‍ ജയവിക്രമ, ലസിത് എംബുല്‍ഡെനിയ എന്നിവര്‍ മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. ഡേ നൈറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. 29 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരും പുറത്തായി. രോഹിത് ശര്‍മ (15), മായങ്ക് അഗര്‍വാള്‍ (4) എന്നിവര്‍ക്ക് കാര്യമായ സംഭാവ ചെയ്യാനായില്ല.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായുള്ള ധാരണപ്പിശകില്‍ മായങ്ക് റണ്ണൗട്ടാകുകയായിരുന്നു. തുടര്‍ന്ന് 10-ാം ഓവറില്‍ രോഹിത്തിനെ ലസിത് എംബുള്‍ദെനിയ മടക്കി. 25 പന്തില്‍ നിന്ന് ഒരു സിക്‌സും ഫോറുമടക്കം 15 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നീട് ക്രീസില്‍ ഒന്നിച്ച ഹനുമ വിഹാരി-വിരാട് കോലി സഖ്യം 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 81 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 31 റണ്‍സെടുത്ത വിഹാരിയെ മടക്കി പ്രവീണ്‍ ജയവിക്രമയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ആദ്യ ടെസ്റ്റില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ജയന്ത് യാദവിന് പകരം അക്സര്‍ പട്ടേല്‍ പ്ലെയിങ് ഇലവനിലെത്തി. മറുവശത്ത് ശ്രീലങ്ക ടീമില്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ലഹിരു കുമാര, പത്തും നിസംഗ എന്നിവര്‍ക്ക് പകരം കുശാല്‍ മെന്‍ഡിസ്, പ്രവീണ്‍ ജയവിക്രമ എന്നീ താരങ്ങള്‍ ടീമിലിടം നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.