എസ്എംവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം നടത്തി

 എസ്എംവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം നടത്തി

കോട്ടയം: എസ്എംവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ വി ദ വുമണ്‍ (We the women) 2022 എന്ന പേരില്‍ വനിതാ ദിനാഘോഷം നടത്തി. എസ്എംവൈഎം പാലാ രൂപതയുടെയും കുറവിലങ്ങാട് ഫോറോനയുടെയും മോനിപള്ളി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സെന്റ്. തോമസ് ചര്‍ച്ച് മോനിപള്ളി ചീങ്കല്ലേല്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പാലാ രൂപതയിലെ യുവതികള്‍ ഒത്തു ചേര്‍ന്ന വനിതാ ദിനാഘോഷം രാമപുരം എഎസ്‌ഐ മഞ്ജുഷ ഗോപി ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെ സുരക്ഷക്കായുള്ള നിയമങ്ങളും, എങ്ങനെ സ്ത്രീകള്‍ കുടുംബത്തില്‍ ജീവിക്കണമെന്നുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ശ്രദ്ധക്കേണ്ട കാര്യങ്ങളെ കുറിച്ചും വളരെ വ്യക്തമായി സംസാരിച്ചു. പൂര്‍ണമായും വനിതകള്‍ നേതൃത്വം നല്‍കിയ യോഗമാണ് വനിതാ ദിനത്തില്‍ എസ് എം വൈ എം പാലാ
രൂപത സംഘടിപ്പിച്ചത്.

എസ് എം വൈ എം പാലാ രൂപത രൂപത വൈസ് പ്രസിഡന്റ് റിന്റു റെജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാദര്‍ മാണി കൊഴുപ്പന്‍കുറ്റി, രൂപത ജോയിന്റ് ഡയറക്ടര്‍ സി. ജോസ്മിത എസ് എം എസ്, രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര, കുറവിലങ്ങാട് ഫൊറോന ഡയറക്ടര്‍ ഫാദര്‍ ജോസ് കുഴിഞ്ഞാലില്‍, മോനിപ്പള്ളി യൂണിറ്റ് രക്ഷാധികാരി ഫാദര്‍ ജോസഫ് വടക്കേമംഗലത്ത്, മോനിപ്പള്ളി യൂണിറ്റ് ഡയറക്ടര്‍ ഫാദര്‍ അരുണ്‍ വല്ല്യാറ, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി വില്‍സണ്‍, പാലാ രൂപതയുടെ ആദ്യ വനിത വൈസ് പ്രസിഡന്റ് മാഗി ജോസ് മേനാംപറമ്പില്‍, കുറവിലങ്ങാട് ഫൊറോന വൈസ് പ്രസിഡന്റ് അലീന ബിജു, രൂപത ട്രഷറര്‍ മെറിന്‍ തോമസ്. മോനിപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ബിന്‍സിമോള്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വനിതാ സംഗമവും എസ് എം വൈ എം പാലാ രൂപതയുടെ മുന്‍കാല വൈസ് പ്രസിഡന്റുമാരെ ആദരിക്കലും അവരുമായുള്ള ചര്‍ച്ചകളും നടത്തി.കുമാരി ശീതള്‍ റ്റോം വെട്ടത്തിന്റെ നേതൃത്വത്തില്‍ സ്വയം സംരംഭകത്വ ക്ലാസും നടത്തപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26