കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ ഇല്ലാതാക്കുന്നതിനായി ഫോണിലെ 12 ചാറ്റുകള്‍ ദിലീപ് പൂര്‍ണ്ണമായും നശിപ്പിച്ചതായി കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളുമായി ദിലീപ് നടത്തിയ ചാറ്റ് വിവരങ്ങളാണ് നശിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്ട്സ് ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
കേസിലെ മുഖ്യ തെളിവ് എന്ന് കരുതിയിരുന്ന ഫോണുകള്‍ കൈമാറാന്‍ കഴിഞ്ഞ ജനുവരി 31 ന് ഹൈക്കോടതി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് ഒരു ദിവസം മുമ്പ് ജനുവരി 30 ന് ഉച്ചക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുള്ളത്.
നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് സൂചന. മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വെച്ച് നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ലാബില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക രേഖകള്‍ കണ്ടെടുത്തത്.
മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡില്‍ നിന്നും ഫോണിലെ വിവരങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തി. ഒരോ ഫയലും പരിശോധിച്ച് മുംബൈയിലെ ലാബില്‍ വെച്ച് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.