പാര്‍ലമെന്റ് ബജറ്റ് സമ്മേളനം: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം:  രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാവിലെ 11 മുതലായിരിക്കും ഇക്കുറി ഇരു സഭകളും സമ്മേളിക്കുക. രാജ്യസഭ രാവിലെ 11 മുതല്‍ വൈകിട്ട് ആറ് വരെ സമയം നിശ്ചയിച്ചിരിക്കുന്നതിനാല്‍ അധിക സമയം ലഭിക്കും.

പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഉക്രെയ്നിലെനില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ രക്ഷാപ്രവര്‍ത്തനവും അവരുടെ തുടര്‍പഠനവും ഉള്‍‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ എട്ടിന് സമാപിക്കും.

അതേസമയം ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തിന്റെ യോജിച്ച നീക്കങ്ങള്‍ക്ക് സാധ്യത മങ്ങിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചാല്‍ എല്ലാവരും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ഇടയില്ലാത്ത സാഹചര്യമാണുള്ളതെന്ന് സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന പാര്‍ട്ടി എം.പിമാരുടെ യോഗത്തില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

ഔപചാരികമായി യോഗം വിളിക്കുന്നതിനു മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ വികാരം അറിയാന്‍ രാജ്യസഭയിലെ ചീഫ് വിപ് ജയ്റാം രമേശിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.