കൊച്ചി: ആശ്വാസകിരണം ധനസഹായ വിതരണം നിലച്ചിട്ട് മാസങ്ങളായെന്ന് പരാതി. ഒന്നര വര്‍ഷത്തെ കുടിശിക എങ്കിലും വിതരണം ചെയ്യാനുണ്ടെന്നാണ് വിവരം. പരസഹായം ആവശ്യമുള്ള കിടപ്പു രോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവര്‍ക്കായി നല്‍കുന്ന സഹായമാണിത്.
എന്നാല്‍, 20 മാസത്തെയും അതിലേറെയും തുക കിട്ടാത്തവരും നിരവധിയാണ്. സാമൂഹിക സുരക്ഷ മിഷനു കീഴില്‍ 1.13 ലക്ഷത്തിലേറെ പേര്‍ക്കാണ് പ്രതിമാസം 600 രൂപ വീതം ആശ്വാസ കിരണം ധനസഹായം നല്‍കുന്നത്. 2020 ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ തുകയാണ് ഏറ്റവും ഒടുവില്‍ വിതരണം ചെയ്തത്.
125 കോടിയോളം രൂപയുടെ കുടിശിക ഉണ്ടായിട്ടും ഇതു കൊടുത്തു തീര്‍ക്കാന്‍ ഇത്തവണത്തെ ബജറ്റില്‍ ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ലെന്ന പ്രതിഷേധവും ഇവര്‍ പങ്കുവെക്കുന്നുണ്ട്. സാമൂഹിക സുരക്ഷയും ക്ഷേമവും എന്ന മേഖലയില്‍ വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കുമായി ആകെ 679.92 കോടി നീക്കിവെക്കുന്നുവെന്നു മാത്രമാണ് 'സാമൂഹിക ക്ഷേമം' സംബന്ധിച്ച് ബജറ്റ് പരാമര്‍ശമുള്ളത്.
ഇത് ആശ്വാസകിരണം കൂടാതെ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കും ക്ഷേമപെന്‍ഷനുകള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി ആകെയുള്ള ഫണ്ടാണ്. ഭിന്നശേഷി പെന്‍ഷന്‍ വര്‍ധന, ഭിന്നശേഷിക്കാര്‍ക്ക് എല്ലാ ജില്ലയിലും ആവശ്യമായ സമഗ്ര പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങിയവയെ കുറിച്ചൊന്നും ഈ ബജറ്റിലില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.