ജിസിസി: യുഎഇയില് ഞായറാഴ്ച 318 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1170 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
341261 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 318 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഖത്തറില്‍ യാത്ര ചെയ്ത് എത്തിയ 4 പേരില്‍ മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെയുളള 117 പേരിലും ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു.
1255 ആണ് സജീവ കോവിഡ് കേസുകള്‍. ഒരുമരണവും റിപ്പോർട്ട് ചെയ്തു. 161 പേരാണ് രോഗമുക്തി നേടിയത്.
ഒമാനില്‍ വ്യാഴാഴ്ച 182 പേരിലും വെള്ളിയാഴ്ച 140 പേരിലും ശനിയാഴ്ച 135 പേരിലും കോവിഡ് സ്ഥിരീകരിച്ചു. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി.
ബഹ്റിനില്‍ 1154 പേരിലാണ് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. 13 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. 9 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 13691 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകള്‍. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 2278 പേർ രോഗമുക്തി നേടി.
കുവൈറ്റില്‍ 349 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 588 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 17 പേർ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടുകയാണ്
പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് കണക്കുകള്‍ പ്രസിദ്ധികരിക്കുന്നത് സൗദി അറേബ്യ നിർത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.