തിരുവനന്തപുരം: എച്ച്എല്‍എല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ കേരളം താല്പര്യ പത്രം നല്‍കി. കേന്ദ്രത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് കേരളത്തിന്റെ നീക്കം. സംസ്ഥാന സര്‍ക്കാരിനായി കെഎസ്‌ഐഡിസിയാകും ലേലത്തില്‍ പങ്കെടുക്കുക. കേരളത്തിലുള്ള എച്ച്എല്‍എല്‍ ആസ്തികള്‍ക്കായുള്ള ലേലത്തിലാണ് പങ്കെടുക്കുന്നത്. നേരത്തെ കേരളത്തിന് ലേലത്തില്‍ പങ്കെടുക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പൊതുമേഖല ആസ്തികള്‍ വിറ്റഴിച്ച് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ എച്ച്എല്‍എല്‍ വില്‍ക്കുന്നത്. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന പദവിയിലുള്ള കമ്പനി വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാനം ആദ്യം തന്നെ എതിര്‍പ്പറിയിച്ചിരുന്നു. സര്‍ക്കാരിന് നേരിട്ട് 51 ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
എച്ച്എല്‍എല്ലില്‍ കേന്ദ്രസര്‍ക്കാരിന് 51 ശതമാനം ഓഹരിയാണ് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5375 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. ലാഭം 145 കോടിയുമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 500 കോടി രൂപയാണ് കമ്പനിയുടെ ലാഭം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.