എന്‍. ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍; ആലീസ് ഗീവര്‍ഗീസ് സ്വതന്ത്ര ഡയറക്ടറാകും

എന്‍. ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍; ആലീസ് ഗീവര്‍ഗീസ് സ്വതന്ത്ര ഡയറക്ടറാകും

ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി ടാറ്റാ സണ്‍സ് മേധാവി എന്‍. ചന്ദ്രശേഖരനെ നിയമിച്ചു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ മുന്‍ സിഎംഡി ആലീസ് ഗീവര്‍ഗീസ് വൈദ്യനെ എയര്‍ലൈന്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി ഉള്‍പ്പെടുത്തും.

2016 ഒക്ടോബറില്‍ ടാറ്റാ സണ്‍സ് ബോര്‍ഡില്‍ ചേര്‍ന്ന ചന്ദ്രശേഖരന്‍ 2017 ജനുവരിയില്‍ ചെയര്‍മാനായി നിയമിതനായി. നേരത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തുര്‍ക്കിയിലെ ഇല്‍കര്‍ ഐജുവിനെ നിയമിച്ചെങ്കിലും അത് വലിയ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഐജു സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.തുര്‍ക്കിയിലെ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള അടുപ്പമാണ് ഇയാള്‍ക്ക് വിനയായത്.

68 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലെത്തിയിരിക്കുന്നത്. 18,000 കോടി രൂപയ്ക്കാണ് ടാറ്റ പൊതുമേഖലാ വിമാനക്കമ്പനിയെ ഏറ്റെടുത്തത്. കമ്പനി ഏറ്റെടുത്തതിനു പിന്നാലെ ഒട്ടനവധി മാറ്റങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.