യുഎഇയില്‍ റമദാന്‍ ടെന്‍റുകള്‍ക്ക് അനുമതി

യുഎഇയില്‍ റമദാന്‍ ടെന്‍റുകള്‍ക്ക് അനുമതി

ദുബായ്: ഈ വർഷം മുതല്‍ യുഎഇയില്‍ റമദാന്‍ ടെന്‍റുകള്‍ക്ക് വീണ്ടും അനുമതി നല്കി. കോവിഡ് സാഹചര്യത്തില്‍ റമദാന്‍ ടെന്റുകള്‍ക്ക് കഴിഞ്ഞ വർഷങ്ങളില്‍ അനുമതി നല്കിയിരുന്നില്ല. ഇത്തവണ നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി പ്രസിദ്ധീകരീച്ച മാർഗനിർദ്ദേശങ്ങളിലാണ് ടെന്‍റുകള്‍ക്ക് അനുമതി നല്കിയിട്ടുളളത്. 


മറ്റ് മാർഗനിർദ്ദേശങ്ങളിങ്ങനെ
1. ഇഫ്താർ ടെന്‍റുകളില്‍ പ്രവേശിക്കാന്‍ ഗ്രീന് പാസും മാസ്കും നിർബന്ധം.
2. ടെന്‍റുകള്‍ സ്ഥാപിക്കുന്നതിന് എമിറേറ്റ്സ് റെഡ് ക്രെസന്‍റില്‍ നിന്ന് മുന്‍കൂർ അനുമതി വാങ്ങണം.
3. ഓരോ എമിറേറ്റിലേയും പ്രാദേശിക എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയ്ക്കായിരിക്കും ടെന്‍റുകള്‍ക്ക് അനുമതി നല്കുന്നതിനും നിരസിക്കുന്നതിനുമുളള ചുമതല. ഇആർസിയുമായുളള ഏകോപനവും, ടെന്‍റുകളിലെ ഉള്‍ക്കൊളളാവുന്ന ആളുകളുടെ എണ്ണവും തീരുമാനിക്കാന്‍ ഇവർക്കായിരിക്കും ചുമതല.
4. ഇഫ്താർ ടെന്‍റുകളിലെ ആളുകളുടെ പ്രവേശനം നിയന്ത്രിക്കാന്‍ സുരക്ഷാ ഗാർഡുകളെയോ സന്നദ്ധ പ്രവർത്തകരേയോ വിന്യസിക്കണം.
5. ഓരോ ടെന്‍റിന്‍റേയും പ്രവർത്തന ശേഷി തീരുമാനിക്കേണ്ടത് അതത് എമിറേറ്റിലെ ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്‍റ് കമ്മിറ്റിയാണ്.
6. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, അണുവിമുക്തമാക്കുക എന്നിവയെല്ലാം നിർബന്ധമാണ്. ഒരുമീറ്ററാണ് വ്യക്തികള്‍ തമ്മിലുളള സാമൂഹിക അകലം.
7. എല്ലാവശങ്ങളില്‍ നിന്നും വായു സഞ്ചാരം ലഭിക്കുന്ന മാതൃകയില്‍ കുടയുടെ ആകൃതിയിലായിരിക്കണം ടെന്‍റുകള്‍ നിർമ്മിക്കേണ്ടത്.
8. താപനിലയും സുരക്ഷാ ചട്ടങ്ങളും കണക്കിലെടുത്തായിരിക്കണം നിർമ്മിതി.
9. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മേശവിരി, പാത്രങ്ങള്‍, ഗ്ലാസുകള്‍, സ്പൂണുകള്‍ എന്നിവയും നിർബന്ധമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.