ഡിസംബര്‍ മാസത്തോടെ ഇന്ത്യയില്‍ 10 കോടി ഡോസ് കോവിഡ് വാക്‌സിന്‍

ഡിസംബര്‍ മാസത്തോടെ ഇന്ത്യയില്‍ 10 കോടി ഡോസ് കോവിഡ് വാക്‌സിന്‍

ഡിസംബര്‍ മാസത്തോടെ ഇന്ത്യയില്‍ 10 കോടി ഡോസ് കോവിഡ് വാക്‌സിൻ എത്തിക്കാനായേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവല്ല പറഞ്ഞു. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെച്ചവരില്‍ അനുകൂല പ്രതികരണം കണ്ടാല്‍ ഇന്ത്യയില്‍ വാക്‌സിന് അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സ്റ്റിയുടെ കീഴില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഷീല്‍ഡ് എന്ന വാക്‌സിന്‍ രാജ്യത്ത് 2-3 ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ആസ്ട്രസെനെകയും ചേര്‍ന്ന് ആഗോളതലത്തില്‍ 100 കോടി കോവിഡ് വാക്‌സിന്‍ നിര്‍മിക്കാനാണ് ധാരണയായിരിക്കുന്നത്.

ആസ്ട്രാസെനെക വാക്‌സിനുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് നിലവില്‍ ഐ.സി.എം.ആര്‍ ആണ് ധനസഹായം നല്‍കുന്നത്. നിലവില്‍ ഇന്ത്യയിലുടനീളമുള്ള 15 കേന്ദ്രങ്ങളില്‍ വാക്‌സിന്റെ 2,3 ഘട്ട പരീക്ഷണം നടന്നുവരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.