തിരുവനന്തപുരത്ത് 19 ന് മെഗാ ജോബ് ഫെയര്‍; 48 കമ്പനികള്‍, 3000 ഒഴിവുകള്‍

തിരുവനന്തപുരത്ത് 19 ന് മെഗാ ജോബ് ഫെയര്‍; 48 കമ്പനികള്‍, 3000 ഒഴിവുകള്‍

തിരുവനന്തപുരം: ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലക്ഷ്യ മെഗാ ജോബ് ഫെയര്‍ 19ന് നടക്കും. നീറമണ്‍കര എന്‍എസ്എസ് കോളജ് ഫോര്‍ വിമന്‍സില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് ഫെയറില്‍ പങ്കെടുക്കാം.

തൊഴിലന്വേഷകര്‍ക്ക് മാര്‍ച്ച് 16 വരെ രജിസ്റ്റര്‍ ചെയ്യാം. 48 ഓളം കമ്പനികളിലായി 3000 ത്തോളം ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ ജോബ് ഫെയര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് വരുന്ന ലക്ഷ്യ മെഗാ ജോബ് ഫെയര്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സ്പോട്ട് രജസ്ട്രേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഞ്ചിനീയറിംഗ്, നഴ്സിംഗ്, ഐടിഐ, ഓട്ടോമൊബൈല്‍ പോളിടെക്നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ്ടു, പത്താംതരം യോഗ്യതകള്‍ക്കു പുറമെ മറ്റു അംഗീകൃതമായ ഹ്രസ്വ, ദീര്‍ഘകാല കോഴ്സുകള്‍ ചെയ്ത തൊഴില്‍ അന്വേഷകര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ലാ സ്‌കില്‍ കോഓര്‍ഡിനേറ്റര്‍ ലൂമിന എസ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.