തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയെ പിന്തുണക്കരുതെന്ന് ആവശ്യപ്പെട്ട് കാനം രാജേന്ദ്രന് തുറന്ന കത്തുമായി മുതിര്‍ന്ന നേതാക്കളുടെ മക്കള്‍. കെ. ദാമോദരന്‍, എം.എന്‍. ഗോവിന്ദന് നായര്‍, സി. അച്യുതമേനോന്, എന്‍.ഇ. ബലറാം, സി. ഉണ്ണിരാജ തുടങ്ങി കയ്യൂര്‍ രക്തസാക്ഷി കുടുംബത്തിലെ അംഗം ഉള്‍പ്പെടെ 21 സി.പി.ഐ നേതാക്കളുടെ മക്കളാണ് കത്ത് നൽകിയത്.
ജനകീയ വികാരം അവഗണിച്ചുള്ള സി.പി.എം നിലപാടിനോടൊത്ത് നില്ക്കാന് സി.പി.ഐക്ക് ബാധ്യതയില്ലെന്ന് തങ്ങള്‍ വിശ്വസിക്കുന്നെന്ന് കത്തില്‍ പറയുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടര്‍ച്ചയായി പ്രതീക്ഷയോടെ തങ്ങള്‍ കാണുന്ന സി.പി.ഐയുടെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ച ആശങ്കയാണ് കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് നേതാക്കളുടെ മക്കള്‍ വിശദമാക്കുന്നു.
സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി ഇന്ന് ചേരാനിരിക്കെയാണ് കത്ത് പൊതുസമൂഹത്തിന് മുന്നിലെത്തിയത്. സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള കെ-റെയില്‍ പ്രശ്നത്തില്‍ വിപുല ചര്‍ച്ച കൂടാതെ സി.പി.ഐ നിലപാട് എടുക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. പാര്‍ട്ടി നേതൃത്വം പദ്ധതിക്ക് പച്ചക്കൊടി കാണിക്കും മുമ്പ് സാമ്പത്തിക-സാമൂഹിക-പരിസ്ഥിതി വിദഗ്ധരുടെ യോഗം വിളിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.