ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കോംഗോ സന്ദര്‍ശനം: മുദ്രാവാക്യവും ലോഗോയും പ്രകാശനം ചെയ്തു

 ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കോംഗോ സന്ദര്‍ശനം: മുദ്രാവാക്യവും ലോഗോയും പ്രകാശനം ചെയ്തു

വത്തിക്കാന്‍ ന്യൂസ്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക യാത്രയുടെ മുദ്രാവാക്യവും ലോഗോയും പ്രകാശനം ചെയ്തു. 'എല്ലാവരും യേശുക്രിസ്തുവില്‍ അനുരഞ്ജിതരാകുന്നു ' എന്നതാണ് മുദ്രാവാക്യം. മാര്‍പാപ്പ അനുഗ്രഹിക്കുന്ന ചിത്രവും രാഷ്ട്രത്തിന്റെ ചിഹ്നങ്ങളും ഉള്‍പ്പെടുന്നതാണ് ലോഗോ.

ജൂലൈ 2 മുതല്‍ 5 വരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഫ്രിക്കന്‍ പര്യടനം. കിന്‍ഷാസ, ഗോമ നഗരങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി വത്തിക്കാന്‍ കാര്യാലയത്തിലെ പ്രസ് ഓഫീസ് അറിയിച്ചു. ഇറ്റലിക്ക് പുറത്തേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 37-ാമത് അപ്പസ്‌തോലിക യാത്രയാകും ഇത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ഭൂപടം പശ്ചാത്തലമായുള്ള ലോഗോയില്‍ ആഫ്രിക്കയുടെ ജൈവവൈവിധ്യം പ്രകടമാക്കുന്ന ഗ്രാഫിക്‌സ് ഉണ്ട്. ചുവപ്പ് നിറം ആ പ്രദേശത്തെ രക്തസാക്ഷികള്‍ ചൊരിഞ്ഞ രക്തത്തെ പ്രതിനിധീകരിക്കുന്നു.നീല നിറമാകട്ടെ കോംഗോ ജനതയുടെ സമാധാനത്തിനായുള്ള തീവ്രമായ ആഗ്രഹം പ്രകടിപ്പിക്കുന്നു.മുഴുവന്‍ രാജ്യത്തിന്റെയും വീണ്ടെടുപ്പുകാരനായ ക്രിസ്തുവിനോടുള്ള പ്രാര്‍ത്ഥനകള്‍ കന്യകാമറിയത്തോടുള്ള കോംഗോ ജനതയുടെ ഭക്തിയിലൂടെ വഹിക്കുന്നു ഇടതുവശത്തെ നീല കുരിശ്.

കോംഗോയുടെ ചരിത്രത്തില്‍ വേരൂന്നിയ രക്തസാക്ഷിത്വത്തിന്റെ ആശയത്തെ സൂചിപ്പിക്കുന്ന ഒരു ഈന്തപ്പന ശാഖയും ലോഗോയില്‍ ഉണ്ട്. കൂടാതെ വിജയം, പുനര്‍ജന്മം, അമര്‍ത്യത എന്നിവയും മാര്‍പ്പാപ്പയുടെ സന്ദര്‍ശനം വാഗ്ദാനം ചെയ്യുന്ന പ്രത്യാശയുടെ സന്ദേശവും പ്രകടിപ്പിക്കുന്നു ഈന്തപ്പനയെന്ന് സംഘാടക സമിതി വിശദീകരിക്കുന്നു. മധ്യഭാഗത്ത്, കുരിശിനും കോംഗോയുടെ ഭൂപടത്തിനും ഇടയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വാദമേകുന്ന ചിത്രം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.