ക്യാപിറ്റോള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കുന്നു; രണ്ടു വര്‍ഷമായുള്ള നിരോധനത്തിന് വിരാമം വരും

 ക്യാപിറ്റോള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കുന്നു; രണ്ടു വര്‍ഷമായുള്ള നിരോധനത്തിന് വിരാമം വരും

വാഷിംഗ്ടണ്‍: രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിരാമമാകുന്നതോടെ ക്യാപിറ്റോള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കുന്നു. പൂര്‍ണ്ണ തോതിലുള്ള പ്രവേശനം പല ഘട്ടങ്ങളായി പൊതുജനങ്ങള്‍ക്ക് അനുവദിക്കുകയെന്ന നിര്‍ദ്ദേശമാണ് പരിഗണിക്കപ്പെടുന്നത്. ആദ്യ ഘട്ടമായി മാര്‍ച്ച് 28 ന് പരിമിതമായ തോതിലുള്ള പ്രവേശനം നല്‍കിത്തുടങ്ങുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ 15 പേര്‍ ഉള്‍പ്പെടുന്ന സംഘങ്ങളെ പ്രവേശിപ്പിക്കാനുള്ള അനുമതിയാകും കോണ്‍ഗ്രസിന്റെ ഓഫീസ് ആദ്യ ഘട്ടത്തില്‍ നല്‍കുന്നത്. കൂടാതെ 50 പേര്‍ വരെയുള്ള സ്‌കൂള്‍ ഗ്രൂപ്പുകള്‍ക്ക് മണിക്കൂറില്‍ നാല് ടൂറുകള്‍ അനുവദിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കൊറോണ വൈറസ് കേസുകള്‍ കുറയുകയും മാസ്‌ക് നിബന്ധന മാറ്റുകയും ചെയ്യുന്നതിനിടെ ക്യാപിറ്റോളിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന അഭിപ്രായം ഇരു പാര്‍ട്ടികളിലെയും നിയമനിര്‍മ്മാതാക്കള്‍ പ്രകടമാക്കിയിരുന്നു. നീണ്ട അടച്ചുപൂട്ടലിനെ സീനിയര്‍ റിപ്പബ്ലിക്കന്‍ അംഗം എലീസ് സ്റ്റെഫാനിക് പരസ്യമായി അപലപിച്ചു.ക്യാപിറ്റോളിന്റെ 200-ലധികം വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇത്രയും കാലം അടച്ചിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ സ്റ്റെഫാനിക് , എത്രയും വേഗം ക്യാപിറ്റോള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കണമെന്ന് സ്പീക്കര്‍ നാന്‍സി പെലോസിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.