കോവിഡ് കേസ് കുറയുന്നു; മാസ്കുകള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ആലോചനയിൽ

കോവിഡ് കേസ് കുറയുന്നു; മാസ്കുകള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ആലോചനയിൽ

തിരുവനന്തപുരം: കോവിഡ് കേസ് കുറയുന്ന സാഹചര്യത്തില്‍‌ മാസ്കുകള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച്‌ ആലോചനയിൽ സര്‍ക്കാര്‍. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യ വിദഗ്ധരോടും സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ തേടി.

മാസ്ക് ഒഴിവാക്കുന്നതില്‍ പ്രശ്നമില്ലെന്നാണ് വിദഗ്ധbസമിതി നിര്‍ദേശിച്ചത്. മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താല്‍പര്യമുള്ളവര്‍ക്കു തുടര്‍ന്നും മാസ്ക് ധരിക്കാം. രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദേശം വയ്ക്കണമെന്നും വിദഗ്ധ സമിതി സര്‍ക്കാരിനെ അറിയിച്ചു.

' രോഗം കുറയുന്ന സാഹചര്യത്തില്‍ മാസ്ക് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നു മുതല്‍ ഒഴിവാക്കണമെന്ന് നിശ്ചയിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കുകയാണെന്ന്' വിദഗ്ധ സമിതി അംഗം പറഞ്ഞു. അതിതീവ്ര വ്യാപന സാധ്യതയുള്ള പ്രദേശങ്ങള്‍, കടകള്‍, ആളുകള്‍, അപരിചിതരുമായി അടുത്തിടപഴകേണ്ടി വരുന്ന വിവാഹം ഉത്സവം പോലെയുള്ള ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ട് മറ്റിടങ്ങളില്‍ ഒഴിവാക്കുന്നത് ആലോചനയിലുണ്ടെന്നും വിദഗ്ധ സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.