മരട് മോഡല്‍ ഫ്‌ളാറ്റ് പൊളിക്കല്‍ നോയിഡയിലും; 40 നില കെട്ടിടം മേയ് 22ന് വീഴും

മരട് മോഡല്‍ ഫ്‌ളാറ്റ് പൊളിക്കല്‍ നോയിഡയിലും; 40 നില കെട്ടിടം മേയ് 22ന് വീഴും

നോയിഡ: രാജ്യ ശ്രദ്ധ ആകര്‍ഷിച്ച മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ മാതൃകയില്‍ നോയിഡയിലും കെട്ടിടം പൊളിക്കുന്നു. നോയിഡയില്‍ അനധികൃതമായി കെട്ടിപ്പൊക്കിയ 40 നില കെട്ടിടമാണ് നിലംപൊത്തുക. മേയ് 22നാണ് കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചത്. 100 മീറ്റര്‍ ഉയരമുള്ള കെട്ടിടങ്ങള്‍ പൊളിക്കാന്‍ നാല് ടണ്‍ സ്ഫോടക വസ്തുക്കളാണ് ഉപയോഗിക്കുക.

ഒന്‍പത് സെക്കന്റിനുള്ളില്‍ കെട്ടിടങ്ങള്‍ നിലംപൊത്തുമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊളിക്കല്‍ നടപടികള്‍ നടക്കുന്ന ദിവസം ടവറുകള്‍ക്ക് സമീപം താമസിക്കുന്ന 1,500 ഓളം കുടുംബങ്ങളെ അഞ്ച് മണിക്കൂറോളം വീടുകളില്‍ നിന്ന് മാറ്റും. നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയുടെ ഒരു ഭാഗം ഇതിന്റെ ഭാഗമായി ഒരുമണിക്കൂറോളം അടച്ചിടും.

സുരക്ഷാ ഉദ്യേഗസ്ഥരേയും പ്രദേശത്ത് വിന്യസിക്കും. കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന 2014 ഏപ്രിലിലെ അലഹബാദ് ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.