തോല്‍വിയും കോണ്‍ഗ്രസിലെ സംഘടനാ പ്രതിസന്ധിയും; ജി-23 നേതാക്കളുടെ വിശാല യോഗം ഇന്ന്

തോല്‍വിയും കോണ്‍ഗ്രസിലെ സംഘടനാ പ്രതിസന്ധിയും; ജി-23 നേതാക്കളുടെ വിശാല യോഗം ഇന്ന്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയും കോൺഗ്രസിലെ സംഘടനാ പ്രതിസന്ധിയും ചർച്ച ചെയ്യാൻ ജി-23 നേതാക്കളുടെ വിശാല യോഗം ഇന്ന്. നെഹ്റു കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മാറണം എന്ന കപിൽ സിബലിന്റെ ആവശ്യത്തിന് പിന്നാലെയാണ് ഇന്നത്തെ യോഗം നടക്കുന്നത്.

രാജ്യസഭയിലെ അംഗത്വ കാലാവധി അവസാനിയ്ക്കുന്ന സാഹചര്യത്തിൽ കപിൽ സിബലിന്റെ വീട്ടിലാണ് യോഗം ചേരുക. പ്രവർത്തക സമിതിയോഗത്തിന് ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട പുന:സംഘടനാ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും എന്നാണ് സോണിയാ ഗാന്ധി പ്രവർത്തക സമിതി യോഗത്തിന് നൽകിയ ഉറപ്പ്.

ഇതിന്റെ ഭാഗമായി ഇന്നലെ സിദ്ധു ഉൾപ്പടെ അഞ്ച് പിസിസി അധ്യക്ഷന്മാരെ സോണിയാ ഗാന്ധി ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ അച്ചടക്ക നടപടികൾ പിസിസി അധ്യക്ഷൻമാർക്ക് എതിരെ മാത്രം പോരെന്നാണ് ജി-23 യുടെ നിലപാട്. ദേശീയ നേതൃത്വത്തിലെ നേതാക്കൾക്ക് എതിരെ നടപടി വേണം എന്നാണ് ജി-23 യുടെ ആവശ്യം. ഇക്കാര്യങ്ങൾ അടക്കം ഇന്നത്തെ യോഗം പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.