ഒക്കുപേഷണല്‍ തെറാപ്പി ബിരുദ കോഴ്സ്

ഒക്കുപേഷണല്‍ തെറാപ്പി ബിരുദ കോഴ്സ്

പാരാമെഡിക്കല്‍ ഡിഗ്രി വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ബാച്ചിലര്‍ ഓഫ് ഒക്കുപേഷണല്‍ തെറാപ്പി കോഴ്സിലേക്ക് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്കനോളജി അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50% മാര്‍ക്കോടെ പ്ലസ് ടു/തത്തുല്യ കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. SEBC/SC/ST വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ക്ക് ഇളവ് ലഭിക്കും. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്, ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ എന്നീ സ്ഥാപനങ്ങളിലാണ് കോഴ്സ് നടത്തുന്നത്. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396,2324148.

ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്

കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ നഴ്സിംഗ്/ബി.എസ്.സി നഴ്സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് യോഗ്യയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745156700, 9605770068.

രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2020-21 ബി.എസ്.സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുളള അഡ്മിഷനു വേണ്ടി അപേക്ഷിച്ചവരുടെ പ്രവേശനത്തിനായുളള രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബര്‍ 17 വൈകുന്നേരം 5 വരെ ഫീസ് ഒടുക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവര്‍ അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുളള അലോട്ട്‌മെന്റുകള്‍ക്കു പരിഗണിക്കപ്പെടേണ്ടതില്ലെങ്കില്‍ അവ ഓപ്ഷന്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യണം. പുതുതായി കോളേജ് ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടിട്ടുളള കോളേജുകളിലേക്ക് ഓപ്ഷനുകള്‍ നല്‍കാവുന്നതാണ്. ഫീസ് അടക്കാത്തവര്‍ക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുളള അലോട്ട്‌മെന്റിന് പരിഗണിക്കുകയുമില്ല. ഫീസ് അടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.