രാജ്യസഭ: ലിജുവും പാച്ചേനിയും ബല്‍റാമും കോണ്‍ഗ്രസ് പരിഗണനയില്‍; സീറ്റിനായി സിഎംപിയും രംഗത്ത്

രാജ്യസഭ: ലിജുവും പാച്ചേനിയും ബല്‍റാമും കോണ്‍ഗ്രസ് പരിഗണനയില്‍; സീറ്റിനായി സിഎംപിയും രംഗത്ത്

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന്റെ ഏക രാജ്യസഭാ സീറ്റിലേക്ക് കോണ്‍ഗ്രസില്‍ നിന്ന് എം ലിജു, സതീശന്‍ പാച്ചേനി, വി.ടി ബല്‍റാം എന്നിവരുടെ പേരുകള്‍ പരിഗണനയില്‍. സി.പി ജോണിന് വേണ്ടി സീറ്റിനായി ഘടകകക്ഷിയായ സിഎംപി രംഗത്തുണ്ട്. ഇതും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ട്.

എറണാകുളത്ത് നിന്നുള്ള ജെയ്‌സണ്‍ ജോസഫിന്റെ പേരും എ ഗ്രൂപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്. അപ്രതീക്ഷതമായി ഒരു വനിതയ്ക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയാണെങ്കില്‍ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ലാലി വിന്‍സെന്റ് എന്നീ പേരുകള്‍ ഉയര്‍ന്നു വരാം.

അതേസമയം മുതിര്‍ന്ന നേതാക്കളും സീറ്റിനായി രംഗത്തുണ്ട്. എംഎം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി തോമസ് എന്നിവര്‍ കരു നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സീറ്റ് ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.