സോഷ്യല്‍ മീഡിയ ജനാധിപത്യത്തെ ഹാക്ക് ചെയ്യുന്നു; വിമര്‍ശനവുമായി സോണിയാ ഗാന്ധി

സോഷ്യല്‍ മീഡിയ ജനാധിപത്യത്തെ ഹാക്ക് ചെയ്യുന്നു; വിമര്‍ശനവുമായി സോണിയാ ഗാന്ധി

ന്യുഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തെ രൂപപ്പെടുത്താന്‍ ചിലര്‍ സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജനാധിപത്യത്തെ ഹാക്ക് ചെയ്യാന്‍ ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയാണെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള ഭീമന്മാരുടെ സ്വാധീനം അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്നും സോണിയ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഒത്താശയോടെ സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഫെയ്സ്ബുക്ക് നടത്തുന്ന ശ്രമങ്ങള്‍ ജനാധിപത്യത്തിന് അപകടകരമാണ്. അധികാരത്തില്‍ ആരായാലും ജനാധിപത്യവും സാമൂഹിക ഐക്യവും സംരക്ഷിക്കേണ്ടതുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകളും, ഭരണ സ്ഥാപനങ്ങളും, ആഗോള സോഷ്യല്‍ മീഡിയ ഭീമന്മാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നതെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ ഫെയ്സ്ബുക്ക് പ്രചരിപ്പിച്ചിരുന്നതായി അല്‍ ജസീറ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമം മറികടന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഭരണ കക്ഷിയുടെ ഇത്തരം പരസ്യങ്ങള്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. കൂടാതെ വീഡിയോ ഫോര്‍മാറ്റിലുള്ള ഈ പരസ്യങ്ങള്‍ ഫെയ്സ്ബുക്കിന്റെ പരസ്യ ലൈബ്രറിയില്‍ ഫീച്ചര്‍ ചെയ്തിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.