തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിതകളുടെ 38 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഐഎസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന്റെ അഭ്രപാളിയിലെ പോരാട്ടം 'ലാംഗ്വേജ് ഓഫ് മൗണ്ടന്‍' ഉള്‍പ്പടെയാണ് 38 വനിതകളുടെ ചിത്രങ്ങള്‍ മേളയിലെത്തുന്നത്. മത്സര വിഭാഗത്തിലെ പകുതി ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ്.
നടാഷ മെര്‍കുലോവ, ദിനാ അമീറാ, ഗ്രീക്ക് സംവിധായിക ജാക്ലിന്‍ ലെന്‍സു, ബെല്‍ജിയം സംവിധായിക ലോറാ വാന്‍ഡല്‍, ദിന ഡ്യുമോ, ശ്രീലങ്കന്‍ സംവിധായിക അശോക ഹന്തഗാമ, ബൊളീവിയന്‍ സംവിധായിക കാറ്റലിനാ റാസിനി, സ്പാനിഷ് സംവിധായിക ഇനെസ് മരിയ ബരിയോന്യുവോ തുടങ്ങി ലോക പ്രശസ്ത സംവിധായകരുടെ ചിത്രങ്ങള്‍ മേളയെ സമ്പന്നമാക്കും.
ത്രീ ഡോട്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ അഫ്ഗാന്‍ സംവിധായിക റോയ സാദത്തിന്റെ ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിച്ച ചിത്രം ലെറ്റര്‍ ടു ദി പ്രസിഡന്റ്, റോബോട്ടുകള്‍ക്കൊപ്പമുള്ള ആധുനിക ജീവിതം അടയാളപ്പെടുത്തുന്ന മരിയ ഷ്രാഡറുടെ ഐ ആം യുവര്‍ മാന്‍, ഗര്‍ഭിണികളായ മൂന്ന് സ്ത്രീകള്‍ നേരിടുന്ന വ്യത്യസ്തമായ ജീവിത പതിസന്ധികള്‍ ചിത്രീകരിക്കുന്ന സഹ്റ കരീമിയുടെ ഹവ, മറിയം, ഐഷ, ബെയ്റൂട്ടിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മൗനിയാ അക്ല്‍ ചിത്രം കോസ്റ്റാ ബ്രാവ, ലെബനന്‍ എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മധുജ മുഖര്‍ജി, അപര്‍ണാ സെന്‍, മലയാളി സംവിധായിക താര രാമാനുജന്‍ എന്നിവരാണ് മേളയിലെ ഇന്ത്യന്‍ വനിതാ സാന്നിധ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.