കൊച്ചി: ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രതികളുടെ ജാമ്യ ഹര്‍ജി മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കി. കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛന്‍ കുഞ്ഞരു നല്‍കിയ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് മേരി ജോസഫിന്റെ നടപടി.
കേസ് പരിഗണിക്കുന്ന സെഷന്‍ ജഡ്ജില്‍ നിന്ന് നീതി കിട്ടില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയ്ക്ക് വ്യക്തമായ സിപിഎം ബന്ധമുണ്ടെന്നും തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജി എന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
മാത്രമല്ല കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് നോട്ടിസോ മറ്റ് രേഖകളോ നല്‍കാന്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തില്‍ നീതി ലഭിക്കില്ലെന്നും ജാമ്യ ഹര്‍ജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമാണ് പിതാവ് ആവശ്യപ്പെട്ടത്.
ട്വന്റി20 ആഹ്വാനം ചെയ്ത വിളക്ക് അണയ്ക്കല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് മര്‍ദനമേറ്റു ചികിത്സയിലിരിക്കെ ഫെബ്രുവരി 18നാണ് ദീപു മരിച്ചത്. കേസില്‍ പ്രതികളായ സൈനുദ്ദീന്‍, ബഷീര്‍, അബ്ദുല്‍ റഹ്മാന്‍, അസീസ് എന്നിവരുടെ ജാമ്യഹര്‍ജിയാണ് സെഷന്‍സ് കോടതിയിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.