ജി-23 ഗ്രൂപ്പ് കൂടുതല്‍ വിപുലമാകുന്നു; ഗുലാം നബി ആസാദിന്റെ വീട്ടില്‍ നിര്‍ണായ യോഗം ചേര്‍ന്നു

ജി-23 ഗ്രൂപ്പ് കൂടുതല്‍ വിപുലമാകുന്നു; ഗുലാം നബി ആസാദിന്റെ വീട്ടില്‍ നിര്‍ണായ യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി ജി-23 വിമത ഗ്രൂപ്പ് ബുധനാഴ്ച്ച രാത്രി യോഗം ചേര്‍ന്നു. മുന്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിലായിരുന്നു വിമത നേതാക്കളുടെ കൂടിച്ചേരല്‍. കപില്‍ സിബലിന്റെ വീട്ടില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം അവസാന നിമിഷം മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം കപില്‍ സിബല്‍ ഗാന്ധി കുടുംബത്തിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി. ശശി തരൂര്‍, സന്ദീപ് ദീക്ഷിത്, എന്നീ സ്ഥിരം മുഖങ്ങള്‍ക്കൊപ്പം ചില പുതുമുഖങ്ങളും ജി-23 ്ര്രഗൂപ്പിന്റെ ഭാഗമായി. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല, മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍, പട്യാല എംപി പ്രീണിത് കൗര്‍, മുന്‍ ഹരിയാന സ്പീക്കര്‍ കുല്‍ദീപ് ശര്‍മ എന്നിവരും യോഗത്തിനുണ്ടായിരുന്നു.

ജി-23 ഗ്രൂപ്പിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന ചില നേതാക്കളുടെ അഭാവവും ശ്രദ്ധിക്കപ്പെട്ടു. വീരപ്പ മൊയ്‌ലി, മുകുള്‍ വാസ്‌നിക് എന്നിവര്‍ ബുധനാഴ്ച്ചത്തെ യോഗത്തിന് എത്തിയില്ല. മുകുള്‍ വാസ്‌നിക്കിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന ആവശ്യം ചില കോണുകളില്‍ നിന്നുയര്‍ന്ന് വന്നിരുന്നു. ഈ സാഹചര്യത്തില്‍ അദേഹത്തിന്റെ അസാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. യോഗത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്നാണ് നേതാക്കളുടെ അവകാശവാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.