യു.എസ് നേരിട്ട ആക്രമണങ്ങള്‍ കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ച് സെലെന്‍സ്‌കി; വീണ്ടും സഹായം തേടി

യു.എസ് നേരിട്ട ആക്രമണങ്ങള്‍ കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ച് സെലെന്‍സ്‌കി; വീണ്ടും സഹായം തേടി

വാഷിംഗ്ടണ്‍: 1941 ലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെയും സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെയും ഭയപ്പെടുത്തുന്ന ഓര്‍മ്മകളിലേക്ക് അമേരിക്കയെ തിരികെ വിളിച്ച് യു.എസ് കോണ്‍ഗ്രസിനോട് ഉക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ പ്രസംഗം. റഷ്യയുടെ അതിക്രൂര അധിനിവേശത്തിനെതിരെ പോരാടുന്നതിന് തങ്ങള്‍ക്ക് കൂടുതല്‍ സഹായം അയയ്ക്കാന്‍ യു.എസ് കോണ്‍ഗ്രസിനോട് അദ്ദേഹം നേരിട്ട് അഭ്യര്‍ത്ഥിച്ചു.

കുറഞ്ഞത് മൂന്ന് തവണയെങ്കിലും നിറഞ്ഞ കൈയ്യടികളോടെയാണ് യു.എസ് നിയമനിര്‍മ്മാതാക്കള്‍ ഉക്രേനിയന്‍ തലസ്ഥാനമായ കീവില്‍ നിന്നുള്ള വീഡിയോ ലിങ്ക് വഴി സെലെന്‍സ്‌കിയുടെ വാക്കുകള്‍ സ്വാഗതം ചെയ്തത്. ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ റഷ്യന്‍ ആക്രമണങ്ങളെ തടയാന്‍ ഉക്രെയ്നിന് മുകളില്‍ വ്യോമ നിരോധന മേഖല യാഥാര്‍ത്ഥ്യമാക്കണമെന്ന് യുഎസിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

'യൂറോപ്പ് 80 വര്‍ഷമായി കണ്ടിട്ടില്ലാത്ത ഭീകരതയാണിപ്പോഴത്തേത്. ഈ ഭീകരത സംബന്ധിച്ച ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ലോകമെമ്പാടും നിന്ന് മറുപടി തേടുന്നു,'. തന്റെ പ്രസംഗത്തിനിടെ ഭീകര ബോംബാക്രമണങ്ങളുടെ വീഡിയോയും സെലെന്‍സ്‌കി പ്ലേ ചെയ്തു.പാശ്ചാത്യ നേതാക്കള്‍ ഒരു നോ-ഫ്‌ളൈ സോണ്‍ എന്ന ആശയത്തെ എതിര്‍ത്തു. മറ്റൊരു ലോകമഹായുദ്ധത്തിന് കാരണമാകുമെന്ന ഭയത്താല്‍ ആണ് ഇത് ആവര്‍ത്തിച്ച് നിരസിക്കപ്പെട്ടത്.

ആ നിലയ്ക്ക് ഉക്രെയ്നിന് ഇതിനകം നല്‍കിയതിലും അപ്പുറം മാനുഷിക പിന്തുണയും കൂടുതല്‍ ആയുധങ്ങളും നല്‍കണം. റഷ്യയ്ക്കെതിരെയും റഷ്യന്‍ പിന്തുണക്കാര്‍ക്കെതിരെയും ഉപരോധങ്ങള്‍ ഇനിയും കടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അമേരിക്കന്‍ കമ്പനികളും റഷ്യയുമായുള്ള സകല ഇടപാടുകളും അവസാനിപ്പിച്ച് വിട പറഞ്ഞുപോരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.