ഷാർജ: എമിറേറ്റിലെ റോഡുകളില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രചരണത്തില്‍ വ്യക്തത വരുത്തി അധികൃതർ. നിലവില്‍ ഷാർജയില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കാനുളള പദ്ധതിയില്ലെന്ന് ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അതോറിറ്റി വക്താവ് മുഹമ്മദ് അല്‍ സാബി ഇക്കാര്യം അറിയിച്ചത്. ചില വിനോദ സഞ്ചാര മേഖലകളിലേക്ക് പ്രവേശിക്കണമെങ്കില്‍ ഫീസ് നല്‍കണം, അതോടൊപ്പം ഹെവി ട്രക്കുകള്‍ക്ക് ചില റോഡുകളില്‍ ലെവി ബാധകമാക്കും, അതിനപ്പുറത്തേക്ക് വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കാനുളള പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
https://www.instagram.com/tv/CbKSWg-j0WX/?utm_medium=copy_link
അബുദബിയില്‍ നാല് പാലങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദുബായില്‍ വിവിധ റോഡുകളില്‍ ടോള്‍ ഈടാക്കുന്നതിനായി സാലിക്ക് ഗേറ്റുകള്‍സ്ഥാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.