തിരുവനന്തപുരം: കേരളാ പൊലീസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം. ക്രൈംബ്രാഞ്ചിന്റെ കീഴിലായിരിക്കും പുതിയ വിഭാഗം. ഈ വിഭാഗത്തിന് 233 തസ്തികകള്‍ സൃഷ്ടിക്കും. 226 എക്‌സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളും ആയിരിക്കും ഉണ്ടാകുക.
ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇന്‍സ്‌പെക്ടര്‍മാര്‍, 29 എസ് ഐമാര്‍, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് തസ്തികകള്‍. ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.