കോഴിക്കോട്: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സൈബര്‍ വിദഗ്ധന്റെ വീട്ടില്‍ പരിശോധന. സൈബര്‍ വിദഗ്ധനായ സായി ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്.
ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങള്‍ സായി ശങ്കറിന്റെ കൈവശമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. നടന്‍ പോലും അറിയാതെയാണ് വിവരങ്ങള്‍ ഇയാള്‍ കോപ്പി ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ സായി ശങ്കറിന് നോട്ടീസ് നല്‍കി. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍വച്ച് മായിച്ചു കളഞ്ഞെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. എന്നാല്‍ ക്രൈംബ്രാഞ്ച് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണ്‍ നേരത്തെ നശിച്ചു പോയെന്നായിരുന്നു ദിലീപിന്റെ വാദം.
അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സായിശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം. ഈ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.