കര്‍ഷക സംഘടനകള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകുന്നു; കിസാന്‍ മോര്‍ച്ച പിളര്‍പ്പിലേക്ക്

കര്‍ഷക സംഘടനകള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകുന്നു; കിസാന്‍ മോര്‍ച്ച പിളര്‍പ്പിലേക്ക്

ന്യൂഡല്‍ഹി: ഐതിഹാസികമായ കര്‍ഷക സമരത്തിന് നേതൃത്വം നല്കിയ കിസാന്‍ മോര്‍ച്ചയില്‍ തര്‍ക്കം രൂക്ഷമാകുന്നു. സംഘടന പിളര്‍പ്പിലേക്ക് നീങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ഷക സംഘടന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം അതിരു വിടുന്നതായാണ് സൂചന.

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി എടുക്കാത്തതിന് കിസാന്‍ മോര്‍ച്ചയിലെ രാജേവാള്‍ വിഭാഗം ഒറ്റയ്ക്ക് സമരം നടത്താനൊരുങ്ങുകയാണ്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിട്ടുണ്ട്. സംയുക്ത സമാജ് മോര്‍ച്ചയും സംയുക്ത സംഘര്‍ഷ് പാര്‍ട്ടിയും പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

ഈ രണ്ട് കര്‍ഷക സംഘടനകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും തങ്ങളുടെ പേര് ഇവര്‍ ഉപയോഗിച്ചതായും സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞിരുന്നു. എന്നാല്‍ കിഴക്കന്‍ യുപിയില്‍ അടക്കം കര്‍ഷകര്‍ക്ക് സ്വാധീനമുള്ള മേഖലകളിലെല്ലാം ബിജെപിയാണ് ജയിച്ചു കയറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.