ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി അഞ്ചു വര്‍ഷത്തെ ഇ-ടൂറിസ്റ്റ് വിസ ഇന്ത്യ പുനസ്ഥാപിച്ചു.
156 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള ഇ-ടൂറിസ്റ്റ് വിസ, എല്ലാ രാജ്യക്കാര്‍ക്കുമുള്ള സാധാരണ വിസ, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കുള്ള 10 വര്‍ഷത്തെ വിസ എന്നിവയാണ് വീണ്ടും പ്രാബല്യത്തിലാകുന്നത്.
കോവിഡ് മൂലം രണ്ടുവര്‍ഷമായി ഇവ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. യു.എസ്, ജപ്പാന്‍ പൗരന്മാര്‍ക്ക് 10 വര്‍ഷത്തേക്കുള്ള പുതിയ ദീര്‍ഘകാല ടൂറിസ്റ്റ് വിസയാണ് നല്‍കുന്നത്. കാലാകാലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി യോഗ്യതയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അഞ്ചുവര്‍ഷം വരെയുള്ള പുതിയ റെഗുലര്‍ (പേപ്പര്‍) ടൂറിസ്റ്റ് വിസയും നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.