കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ അടുത്ത ആഴ്ച ആദ്യം ആരംഭിക്കും. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറയില്‍ നേരിയ ബലക്കുറവ് കണ്ടെത്തിയിരുന്നു. അധിക പൈലുകള്‍ സ്ഥാപിച്ചു കൊണ്ടാണ് ബലപ്പെടുത്തുന്നത്. ഡിഎംആര്‍സി, എല്‍ആന്‍ഡ്ടി, എയ്ജിസ്, കെഎംആര്‍എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ ആരംഭിക്കുന്നത്.
എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല. മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിലവിലുളള മെട്രോ റെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിര്‍മാണ ജോലികള്‍ നടക്കുകയെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
വിശദ പരിശോധനയ്ക്കായി ആലുവ-പേട്ട മെട്രോ സര്‍വീസ് കഴിഞ്ഞ മാസം 20 മിനിറ്റ് ഇടവേളയില്‍ ക്രമീകരിച്ചിരുന്നു. പത്തടിപ്പാലം-പേട്ട സര്‍വീസിന് ഏഴു മിനിറ്റായിരുന്നു ഇടവേള.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.