തിരുവനന്തപുരം: പാല്‍ വിലയില്‍ വര്‍ധന ആവശ്യപ്പെട്ട് മില്‍മ. ലിറ്ററിന് കുറഞ്ഞത് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് ആവശ്യം. മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ആണ് ആവശ്യമുന്നയിച്ച് സര്‍ക്കാറിനെ സമീപിച്ചത്. വില വര്‍ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീരവികസന വകുപ്പു മന്ത്രി ചിഞ്ചുറാണിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
നിലവില്‍ 45 മുതല്‍ 50 രൂപ വരെ ഒരു ലിറ്റര്‍ പാലിന് ചെലവ് വരുന്നുണ്ടെന്ന് നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലിത്തീറ്റ വില കുതിച്ചു കയറുന്നത് പ്രതിസന്ധിയുണ്ടാക്കുന്നു. കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കുന്നതിന് ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പാല്‍ വില കൂട്ടിയില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് കര്‍ഷകരും പറയുന്നത്.
ആവശ്യത്തിന് പുല്ലു കിട്ടാത്തതും കാലിത്തീറ്റ വില അടിക്കടി കൂടുന്നതും ക്ഷീരകര്‍ഷകര്‍ക്കു തിരിച്ചടിയാകുന്നുണ്ട്. നിരവധി കര്‍ഷകരാണ് ഇതുപേക്ഷിച്ച് മറ്റു തൊഴില്‍ തേടി പോകുന്നത്. പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്ത കൈവരിക്കണമെന്ന് സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോഴും കാലിത്തീറ്റയുടെയും മറ്റു ഉത്പന്നങ്ങളുടെയും വില വര്‍ധനയ്ക്കനുസരിച്ച് സര്‍ക്കാരും മില്‍മയും വിലയുടെ ചാര്‍ട്ടില്‍ വ്യത്യാസം വരുത്തുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.