ചായയ്ക്ക് യുക്രൈന്‍ പ്രസിഡന്റിന്റെ പേര് നല്‍കി അസമീസ് കമ്പനി

ചായയ്ക്ക് യുക്രൈന്‍ പ്രസിഡന്റിന്റെ പേര് നല്‍കി അസമീസ് കമ്പനി

ഗുവഹാത്തി: റഷ്യന്‍ അധിനിവേശത്തെ ചെറുത്തു നില്‍ക്കുന്ന യുക്രെയ്ന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിക്ക് ലോകമെങ്ങും ആരാധകരുണ്ട്. ഇങ്ങ് ഇന്ത്യയില്‍ സെലെന്‍സ്‌കിയുടെ പേരില്‍ ബ്രാന്‍ഡ് തന്നെ പുറത്തിരിക്കുകയാണ് ഒരു കമ്പനി. അസമിലെ ചായ കമ്പനിയാണ് പുതിയ സ്‌ട്രോംഗ് ചായപ്പൊടിക്ക് സെലെന്‍സ്‌കിയുടെ പേര് നല്കിയിരിക്കുന്നത്.

അരോമിക്ക കമ്പനിയാണ് വ്യത്യസ്തമായ തന്ത്രവുമായി സെലെന്‍സ്‌കിയുടെ ജനപ്രീതി മുതലെടുത്തിരിക്കുന്നത്. പുതുതായി പുറത്തിറക്കിയ ചായ ഗുവാഹത്തി ആസ്ഥാനമായുള്ള കമ്പനിയുടെ വെബ്സൈറ്റിലെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ലഭ്യമാകും. അടുത്ത 10-15 ദിവസത്തിനുള്ളില്‍ വിവിധ ഇ-കൊമേഴ്സ് സൈറ്റുകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

200 ഗ്രാം പായ്ക്കിന് 90 രൂപയാണ് വില. സെലെന്‍സ്‌കി ടീയുടെ പേര് ഓണ്‍ലൈനില്‍ ശ്രദ്ധ നേടുമെന്ന് അറിയാമായിരുന്നെങ്കിലും, ഇത്തരത്തിലുള്ള പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ഈ വാര്‍ത്തയ്ക്ക് വലിയ പ്രധാന്യം നല്‍കിയിട്ടുണ്ട്. ചായയില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം ഉക്രെയ്‌നിലെ ജനങ്ങളെ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്നും കമ്പനി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.