കൊച്ചി - എറണാകളം അങ്കമാലി അതിരൂപതയിലെ വൈദീക സമ്മേളനം നടന്ന വേദിക്കു പുറത്തായി ഏതാനും ചില സഭാവിരുദ്ധർ ചേർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കോലങ്ങൾ കത്തിച്ചത് തികഞ്ഞ ധിക്കാരപരവും , സഭാവിശ്വാസികളോടുള്ള വെല്ലുവിളിയുമാണെന്നു കത്തോലിക്കാ കോൺഗ്രസ് . പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ സംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ലിയോണാർഡോ സാന്ദ്രിയുടെയും , സീറോ മലബാർ സഭാ തലവനും , എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷനുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും കോലങ്ങൾ കത്തിച്ച നടപടി അപലനീയമാണ് .
അനുസരണം പറഞ്ഞു പഠിപ്പിച്ചവരെ തന്നെ ഇതിന്റെ പിന്നിൽ നിൽക്കുന്നത് അങ്ങേയറ്റം ഹീനമാണ് . സഭാസമൂഹത്തെ പൊതുസമൂഹത്തിൽ അവഹേളിക്കുമ്പോൾ സഭ തന്നെയാണ് നശിക്കുന്നതെന്നുള്ള ഓർമ്മ വേണം . ഇത്തരം സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നവരെയും , അതിനെ ഒളിഞ്ഞും തെളിഞ്ഞും സംരക്ഷിക്കുന്നവർക്കെതിരെയും നടപടിയെടുക്കാൻ വൈകിക്കൂടാ.
ഇത്തരം നടപടികൾ സഭയിലെ വിശ്വാസ സമൂഹത്തിനും , പൊതുസമൂഹത്തിനും വളരെയേറെ വേദന ഉളവാക്കിയിട്ടുണ്ട് .
സഭാ വിശ്വാസികളുടെ ആത്മാഭിമാനത്തെയും , വിശ്വാസ തീഷ്ണതയേയും മുറിവേൽപ്പിച്ചു ഈ നടപടി തികച്ചും സാമൂഹ്യ വിരുദ്ധ നടപടിയായി മാത്രമേ കാണാൻ കഴിയൂ. അൻപത്തിയഞ്ചു ലക്ഷത്തിലധികം വരുന്ന , ലോകം മുഴുവനുമായി വ്യാപിച്ചു കിടക്കുന്ന സിറോ മലബാർ വിശ്വാസികളോടുള്ള പരസ്യമായ വെല്ലുവിളിയാണ് .
പൗരസ്ത്യ സഭകൾക്കായുള്ള മാർപ്പാപ്പയുടെ പ്രതിനിധിയെ പൊതുസമൂഹത്തിൽ അവഹേളിക്കുക വഴി
പരിശുദ്ധ സിംഹാസനത്തെയും മാർപ്പാപ്പയെയുമാണ് അവഹേളിച്ചിട്ടുള്ളത് . സഭാതലവനെ അവഹേളിക്കുന്നത് സഭയിലെ വിശ്വാസ സമൂഹത്തോലുള്ള വെല്ലുവിളിയും, നീക്കവുമായി മാത്രമേ കാണാൻ കഴിയൂ.
എറണാകളം അങ്കമാലി അതിരൂപതയിലെ വൈദീക സമ്മേളനം നടന്ന സ്ഥലത്തു വെച്ചാണ് കോലം കത്തിക്കൽ നടന്നതെന്നത് വളരെയേറെ ഗൗരവതരമായ കാര്യമാണെന്നും , ഇത്തരം വിധ്വംസക പ്രവർത്തനത്തിന് നേതൃത്വം നല്കിയവർക്കെതിരെ കടുത്ത നിയമ നടപടിയായി മുന്നോട്ടു പോകുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസ്താവിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ , ട്രെഷറർ ഡോ. ജോബി കാക്കശ്ശേരി , ഗ്ലോബൽ വൈസ് പ്രെസിഡന്റുമർ , ഗ്ലോബൽ സെക്രട്ടറിമാർ തുടങ്ങിയവർ പ്രസംഗിച്ചു .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.