28നും 29നും പൊതു പണിമുടക്ക്; ബാങ്കുകളും പ്രവര്‍ത്തിക്കില്ല

 28നും 29നും പൊതു പണിമുടക്ക്; ബാങ്കുകളും പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനെതിരെ പ്രതിഷേധിച്ച് മാര്‍ച്ച് 28നും 29നും സംയുക്ത തൊഴില്‍ പണിമുടക്ക്. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കാര്‍ഷകര്‍ ഉള്‍പ്പടെ പണിമുടക്കില്‍ പങ്കെടുക്കും. സിഐടിയു. ഐഎന്‍ടിയുസി, ഐഐടിയുസി, സിഐടിയു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കുമെന്ന് ഓള്‍ കേരള ബാങ്ക് എംപ്‌ളോയിസ് അസോസിയേഷന്‍ അറിയിച്ചു. ബാങ്ക് സ്വകാര്യവല്‍ക്കരണം, പുറം കരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് സെക്രട്ടറി ബി. രാംപ്രകാശ് അറിയിച്ചു.

ഫെബ്രുവരി 23-24 തീയതികളില്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്നും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്തുമാണ് മാര്‍ച്ച് 28, 29 തീയതികളിലേക്ക് മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.