കടുത്തുരുത്തി: മൂര്‍ഖനുമായി പോരാടിയ നാല് പോമറേനിയന്‍ നായകള്‍ക്ക് പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം. വീട്ടിലേക്കു കടക്കാന്‍ ശ്രമിച്ച മൂര്‍ഖനെ തടയാന്‍ ശ്രമിക്കവെയാണ് നായകള്‍ക്ക് കടിയേറ്റത്. പാമ്പിന്റെ വാലുകൊണ്ടുള്ള അടിയേറ്റ് ഒരു നായയുടെ കണ്ണിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
കടുത്തുരുത്തി മുട്ടുചിറ കുന്നശേരിക്കാവിനു സമീപം പന്തീരുപറയില്‍ പി.വി ജോര്‍ജിന്റെ വീട്ടിലെ മൂന്ന് വളര്‍ത്തു നായ്ക്കളാണ് മൂര്‍ഖന്റെ വിഷമേറ്റു ചത്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. വലിയൊരു മൂര്‍ഖന്‍ വീടിനുള്ളിലേക്കു കയറാന്‍ ശ്രമിക്കവെയാണ് നായകള്‍ തടഞ്ഞത്. ഈ സമയം വീട്ടിലെ ഏഴ് നായ്ക്കളെയും അഴിച്ചു വിട്ടിരിക്കുകയായിരുന്നു.
നായ്ക്കള്‍ മൂര്‍ഖനുമായി ഏറ്റുമുട്ടിയതോടെ പാമ്പ് മുറ്റത്തെ വിറകിനടിയില്‍ ഒളിച്ചു. ബഹളം കേട്ട് ജോര്‍ജും മക്കളും മുറ്റത്ത് ഇറങ്ങിയെങ്കിലും നായ്ക്കള്‍ വീട്ടുകാരെ പാമ്പിന്റെ അരികിലേക്ക് വരാന്‍ സമ്മതിക്കാതെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്നു നായ്ക്കള്‍ വിറകിനടിയില്‍ കയറി പാമ്പിനെ പുറത്തെടുത്ത് കടിച്ചു.
പാമ്പ് മുറ്റത്തേക്കു പാഞ്ഞതോടെ നായ്ക്കള്‍ കൂട്ടത്തോടെ പിന്തുടര്‍ന്ന് പാമ്പിനെ കടിച്ചു കുടഞ്ഞു. എന്നാല്‍ മൂന്ന് നായ്ക്കള്‍ക്ക് മൂര്‍ഖന്റെ കടിയേറ്റു. വിഷം ഏറ്റ നായ്ക്കള്‍ താമസിയാതെ ചത്തുവീണു. നായ്ക്കളുടെ കടിയേറ്റ മൂര്‍ഖനും ചത്തുവീണു. പരുക്കേറ്റ നാല് നായ്ക്കളില്‍ ഒന്നിന്റെ കണ്ണിന് പാമ്പിന്റെ വാലു കൊണ്ടുള്ള അടിയില്‍ പരിക്കേറ്റു. മറ്റ് നായ്ക്കളും അവശനിലയിലാണ്. ഇവയ്ക്കു ചികിത്സ നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.