ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഓണ്‍ലൈന്‍ പണമിടപാട് നടത്താനാകും; യുപിഐ ലൈറ്റ് ജൂണ്‍ മുതല്‍

ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഓണ്‍ലൈന്‍ പണമിടപാട് നടത്താനാകും; യുപിഐ ലൈറ്റ് ജൂണ്‍ മുതല്‍

മുംബൈ: ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ സ്മാര്‍ട്ട്ഫോണിലൂടെ പണമിടപാട് സാധ്യമാവുന്ന യുപിഐ വാലറ്റ് അവതരിപ്പിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. സാധാരണക്കാരിലേക്കും ഓണ്‍ലൈന്‍ പണമിടപാട് എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം. വിവിധ ബാങ്കുകളും ആപ്പുകളുമായി ചേര്‍ന്ന് സേവനം അവതരിപ്പിക്കുമെന്നാണ് എന്‍പിസിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

യുപിഐ ലൈറ്റ് ജൂണ്‍ അവസാനത്തോടെ ജനങ്ങള്‍ക്ക് ഉപയോഗിക്കാനായേക്കും. 2000 രൂപ വരെ സൂക്ഷിക്കാന്‍ സാധിക്കുന്ന പ്രീപെയ്ഡ് ഇ-വാലറ്റായിരിക്കും യുപിഐ ലൈറ്റ്. ഒരു സമയം പരമാവധി 200 രൂപയുടെ ഇടപാടാണ് യുപിഐ ലൈറ്റിലൂടെ നടത്താന്‍ സാധിക്കുക. പണം തീരുന്ന മുറയ്ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം വാലറ്റിലേക്ക് മാറ്റാവുന്നതാണ്.

രാജ്യത്ത് നടക്കുന്ന യുപിഐ ഇടപാടുകളുടെ 75 ശതമാനവും 100 രൂപയ്ക്ക് താഴെയുള്ള തുകകളുടേതാണ്. ഇതു പരിഗണിച്ചാണ് 200 രൂപ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഫീച്ചര്‍ ഫോണുകള്‍ക്കായി യുപിഐ 123 എന്ന പേരില്‍ ഓഫ്ലൈന്‍ പണമിടപാട് സേവനം എന്‍പിസിഐ അവതരിപ്പിച്ചിരുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ പണമിടപാട് രണ്ടിരട്ടിയാക്കുകയാണ് ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.