വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട: ലോറിയില്‍ കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി; ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട: ലോറിയില്‍ കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി; ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

പാലക്കാട്: വാളയാറില്‍ ലോറിയില്‍ കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയിലായി. തിരൂര്‍ കോട്ടക്കല്‍ സ്വദേശികളായ പാറമ്മല്‍ വീട്ടില്‍ നൗഫല്‍ പി (33), കോങ്ങാടന്‍ വീട്ടില്‍ ഫാസില്‍ ഫിറോസ് കെ (28), കല്ലേകുന്നന്‍ വീട്ടില്‍ ഷാഹിദ് (27) എന്നിവരാണ് അറസ്റ്റിലായത്.

വാളയാര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ലോറിയുടെ റൂഫ് ടോപ്പില്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു കഞ്ചാവ്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹരിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ രാകേഷ് കെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.