നീതിമാൻ: വിശുദ്ധ യൗസേപ്പ് പിതാവിനെ വണങ്ങുന്ന ഗാനവുമായി ലിസി ഫെർണാണ്ടസ്

നീതിമാൻ: വിശുദ്ധ യൗസേപ്പ് പിതാവിനെ വണങ്ങുന്ന ഗാനവുമായി ലിസി ഫെർണാണ്ടസ്

തിരുസഭയുടെയും തൊഴിലാളികളുടെയും മധ്യസ്ഥനും കുടുംബത്തിന്റെ പരിപാലകനുമായ വി യൗസേപ്പ് പിതാവിനെ വണങ്ങുന്ന ഗാനവുമായി ലിസി ഫെർണാണ്ടസ്. ഷാൻ ഫെർണാണ്ടസ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ രചനയും സംവിധാനവും ലിസി ഫെര്ണാണ്ടസിന്റെതാണ്. ഗീതം മീഡിയ പുറത്തിറക്കിയിരിക്കുന്ന 'നീതിമാൻ' എന്ന പേരിലുള്ള ഈ ഗാനം ലിസിക്ക് തന്റെ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിനോടുള്ള സ്നേഹത്തിന്റെ പ്രതീകമാണ്. ജോസഫ് എന്ന നാമത്തിന്റെ അർഥം വളർത്തുന്നവനെന്നതാണ് എന്ന തിരിച്ചറിവ് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ സ്വന്തമാക്കിയ ലിസി , യൗസേപ്പിതാവിന്റെ മധ്യസ്ഥതയിലൂടെ തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് നടത്തിയ ശ്രമമാണ് ഈ ഗാനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26