വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി, നിലയ്ക്കു നിര്‍ത്തണമെന്ന് കോണ്‍ഗ്രസ്

വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി, നിലയ്ക്കു നിര്‍ത്തണമെന്ന് കോണ്‍ഗ്രസ്

തൊടുപുഴ: വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍, കെ.സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് വര്‍ഗീസ് നെടുങ്കണ്ടത്ത് പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞു.

അതിവേഗ റെയില്‍വേ ഓടിച്ചുകൊണ്ടാകും സിപിഎം അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. കേരളത്തിലെ സര്‍ക്കാര്‍ വികസന രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സുധാകരന്റെ മാത്രമല്ല, കോണ്‍ഗ്രസിനെ ആകെ ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെടുത്തു കൊണ്ടിരിക്കുകയാണ്. ഇനി ഒരിടത്തും പിഴുതെറിയാനില്ലെന്നും സി.വി. വര്‍ഗീസ് പരിഹസിച്ചു.

ഡീന്‍ കുര്യാക്കോസ് എംപിക്കെതിരേയും അദേഹം രൂക്ഷ വിമര്‍ശനം നടത്തി. ഡീന്‍ കുര്യാക്കോസ് കുരുടനാണെന്നും തേരാപ്പാര നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ പ്രയോജനം പോലും ഇല്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ ഇടുക്കിയില്‍ നിന്ന് ഓടിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പരിഹസിച്ചു. അതേസമയം സിപിഎം വര്‍ഗീസിനെ നിലയ്ക്കു നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.