വിശ്വാസ്യത നഷ്ടപ്പെട്ട ബാലാവകാശ കമ്മീഷൻ ചെയർമാനെ പിരിച്ചുവിടണം - ഡോ.ജി. വി. ഹരി

വിശ്വാസ്യത നഷ്ടപ്പെട്ട ബാലാവകാശ കമ്മീഷൻ ചെയർമാനെ പിരിച്ചുവിടണം - ഡോ.ജി. വി. ഹരി

കൊല്ലം: വിശ്വാസ്യത നഷ്ടപ്പെട്ട ബാലാവകാശ കമ്മീഷൻ ചെയർമാനെ പിരിച്ചുവിടണമെന്ന് ജവഹർ ബാൽ മഞ്ച് നാഷണൽ ഡയറക്ടർ ഡോ.ജി.വി.ഹരി ആവശ്യപ്പെട്ടു. ജവഹർ ബാൽ മഞ്ച് ശിശുദിനാഘോഷ പരിപാടികൾ കൊല്ലത്ത് ഡി.സി. സി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടനാപരമായി സ്ഥാപിതമായ ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പ് അതിന്റെ വിശ്വാസ്യതയിലാണ്. എന്നാൽ ബാലാവകാശ കമ്മീഷൻ രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രവർത്തിച്ചു എന്നത് മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തിന്റെ ചെറുമകനെ സംരക്ഷിക്കുവാൻ വേണ്ടി രാഷ്ട്രീയ ഇടപെടൽ നടത്തിയ ബാലാവകാശ കമ്മീഷൻ ചെയർമാനെ പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിസിസി പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട നദീന.എൻ അധ്യക്ഷതവഹിച്ചു. ജില്ലാ ചെയർമാൻ സുമൻജിത്ത് മിഷ ആമുഖപ്രഭാഷണം നടത്തി. മുൻ കൗൺസിലർ ഡി. ഗീതാകൃഷ്ണൻ, നാഷണൽ ഫെസിലിറ്റേറ്റർ അളക.ആർ. തമ്പി, ജില്ലാ വൈസ് ചെയർമാന്മാരായ എൻ രാജു, ചിത്രലേഖ, ജില്ലാ കോർഡിനേറ്റർമാരായ ബി ഉണ്ണി, സനൂപ്, വിനോദ് പിച്ചിനാട്, പ്രിയദർശൻ, മോഹനൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ ശിശു ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ബാലകേളി ഓൺലൈൻ കലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.