ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉക്രൈനിലെ പ്രതിസന്ധിയിൽ നിന്ന് പലായനം ചെയ്യുന്ന സാധാരണക്കാരെ സഹായിക്കാൻ രണ്ട് അടിയന്തര മാനുഷിക ദുരിതാശ്വാസ വിമാനങ്ങൾക്ക് ഉത്തരവിട്ടു.
ഹിസ് ഹൈനസിന്റെ നിർദ്ദേശപ്രകാരം, അവശ്യ സഹായങ്ങൾ എത്തിക്കുന്ന രണ്ട് വിമാനങ്ങൾ ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെട്ടു. ദുബായിലെ ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റി (ഐഎച്ച്‌സി) ആണ് ദുരിതാശ്വാസ സാമഗ്രികളുടെ ഗതാഗതം സുഗമമാക്കിയത്. ഉക്രൈനിലെ സാധാരണക്കാരെ സഹായിക്കുന്നതിനുള്ള അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 7 ന് യുഎഇ അയച്ച വിമാനത്തിന് പുറമെയാണ് ഏറ്റവും പുതിയ സഹായം.
യുഎൻഎച്ച്‌സിആർ ദുബായിലെ ഐഎച്ച്‌സിയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ അഭിമാനിക്കുകയും യുഎഇ ഗവൺമെന്റിൻ്റെയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ഔദാര്യത്തെ പ്രതിനിധീകരിക്കുന്ന ഈ സുപ്രധാന സംഭാവനയെ ഞങ്ങൾ അഭിനന്ദിക്കുന്നു എന്നും യുഎഇയിലെ യുഎൻഎച്ച്സിആർ ഓഫീസ് മേധാവി നാദിയ ജ്ബോർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.