കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാരുമായല്ല ചര്‍ച്ച നടത്തേണ്ടത. ബാലാവകാശ കമ്മീഷന്‍ കേസെടുക്കേണ്ടെത് സമരക്കാര്‍ക്കെതിരെയല്ല മറിച്ച് പൊലീസുകാര്‍ക്കെതിരെയാണ്. കെ റെയില്‍ സമരം ബിജെപി ഏറ്റെടുക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
കെ റെയില്‍ കാരണം ഭൂമിയും വീടും കടകളും മറ്റും നഷ്ടപ്പെടുന്നവരെ സംഘടിപ്പിച്ചുകൊണ്ടുള്ള വലിയ പോരാട്ടത്തിനാണ് ബിജെപി തയാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന പദ്ധതിയാണ് കെ റെയില്‍ എന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ മാത്രം പ്രശ്നമല്ല ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തെ ഏഴെട്ട് മീറ്റര്‍ ഉയരത്തില്‍ രണ്ടായി ഭാഗിക്കുകയാണ്. പ്രളയക്കെടുതിയും മഴയുടെ ബുദ്ധിമുട്ടും അനുഭവിക്കുന്ന നാട്ടില്‍ ഇത്തരമൊരു പദ്ധതി കൊണ്ടു വരുന്നത് ഭാവിയില്‍ ദോഷം ചെയ്യും. നിലവില്‍ കല്ലിടുന്നതില്‍ യാതൊരു യുക്തിയുമില്ല. സാമൂഹികാഘാത പഠനം നടത്താന്‍ ഇങ്ങനെ മഞ്ഞക്കല്ലുകള്‍ സ്ഥാപിക്കണമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ഹൈക്കോടതിയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാണ്. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പുരുഷ പൊലീസുകാര്‍ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് മാടപ്പള്ളിയിലും കല്ലായിയിലുമൊക്കെ കണ്ടതാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ ഇവിടെ നടക്കുന്നത് തികഞ്ഞ ഏകാധിപത്യ ഭരണമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.