സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ ആരും വിലക്കിയിട്ടില്ല; സോണിയ ഗാന്ധിയുമായി ആലോചിക്കുമെന്ന് ശശി തരൂര്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ ആരും വിലക്കിയിട്ടില്ല; സോണിയ ഗാന്ധിയുമായി ആലോചിക്കുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂര്‍ എംപി. കെ റെയില്‍ സമരത്തിനിടെ സിപിഎം പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെതിരേ പാര്‍ട്ടിക്കകത്ത് എതിര്‍പ്പുയര്‍ന്നിരുന്നു. സെമിനാറില്‍ പങ്കെടുക്കുമെന്ന സൂചനയാണ് തരൂര്‍ ഇന്ന് മാധ്യമങ്ങളോട് പങ്കുവച്ചത്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ പങ്കെടുക്കരുതെന്ന് എംപി, എംഎല്‍മാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ വിലക്കുണ്ടെന്നു പറഞ്ഞു കോണ്‍ഗ്രസ് നേതാക്കള്‍ പിന്മാറിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. അതിനിടയിലാണ് തരൂരിന്റെ വെളിപ്പെടുത്തല്‍.

പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്. അതില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. ജനാധിപത്യത്തില്‍ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടണം. വിലക്കിയാല്‍ സോണിയാ ഗാന്ധിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തല, കെ.വി.തോമസ് എന്നിവരെയും സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.