കൊച്ചി: ഫ്രാൻസിസ് മാർപ്പാപ്പയുടെ ഏകീകൃത കുർബ്ബാന അർപ്പണത്തിനായുള്ള ആഹ്വാനത്തിന് ചെവി കൊടുക്കാതെ സീറോ മലബാർ സിനഡ് നിർദ്ദേശങ്ങളെ തള്ളിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതർ, കർദിനാൾ മാർ ആലഞ്ചേരിയുടെയും മാർപ്പാപ്പയുടെ പ്രതിനിധിയുടെയും കോലം കത്തിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ കൊലവിളിയുമായി രംഗത്തിറങ്ങി. മലയാറ്റൂർ പള്ളിയിലെ വൈദീകനെ കപ്യാർ കുത്തിയത് പോലെ സഭാ തലവനെ കുത്താൻ ആരെങ്കിലും തയ്യാറാവണമെന്നാണ് ഫേസ് ബുക്കിൽ പോസ്റ്റ് വന്നത്.
‘പ്രവാസി’ എന്ന് പേരായ വ്യാജ അക്കൗണ്ട് കൊലപാതകാഹ്വാനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. വർഷങ്ങൾക്ക് മുൻപ് വിമത വിഭാഗം മാർ ആലഞ്ചേരിയുടെ കോലം കത്തിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ്, വ്യാഴാഴ്ച മാർ ആലഞ്ചേരിയോടൊപ്പം മാർപ്പാപ്പയുടെ പ്രതിനിധിയുടെയും കോലം കത്തിച്ചത്. നക്സൽ - വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രവർത്തന മാതൃകയിൽ കത്തോലിക്കാ സഭയിൽ ചില സംഘടിത ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് വിശ്വാസികളിൽ ആശങ്ക വർധിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ സർക്കാർ വേണ്ട ഗൗരവത്തിൽ നോക്കികാണണമെന്ന് വിവിധ സഭാ സംഘടനകൾ ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.