കേരളത്തിനായി തമിഴ്‌നാട് ബജറ്റില്‍ മൊത്തവ്യാപാര വിപണി

കേരളത്തിനായി തമിഴ്‌നാട് ബജറ്റില്‍ മൊത്തവ്യാപാര വിപണി

ചെന്നൈ: കേരളത്തിന് ആവശ്യമായ പച്ചക്കറികളും പഴവർഗങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ ‘മൊത്തവ്യാപാര വിപണി’ തമിഴ്നാട് കാർഷിക ബജറ്റിൽ പ്രഖ്യാപിച്ചു. കന്യാകുമാരി, തേനി, കോയമ്പത്തൂർ ജില്ലകളിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പച്ചക്കറി മൊത്തവ്യാപാര കമ്പോള സമുച്ചയങ്ങൾ സ്ഥാപിക്കുമെന്നാണ് തമിഴ്‌നാട് ബജറ്റിലെ പ്രഖ്യാപനം. കമ്പോള സമുച്ചയങ്ങൾ യാഥാർത്ഥ്യമാകുന്നത് തമിഴ്‌നാട്ടിന് മാത്രമല്ല, അയൽ സംസ്ഥാനമായ കേരളത്തിനും ഏറെ ​ഗുണകരമാണ്.

കേരളം ഉൾപ്പെടെയുള്ള തമിഴ്നാടിന്റെ അതിർത്തി സംസ്ഥാനങ്ങൾ അവിടെ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ കോർപ്പറേഷനും വ്യാപാരികൾക്കും തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പഴങ്ങളും പച്ചക്കറികളും വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനായാണ് പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ മൊത്തവ്യാപാര കമ്പോള സമുച്ചയങ്ങൾ ആരംഭിക്കുന്നതെന്ന് ബജറ്റിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനാണ് ഇക്കാര്യം വിശദീകരിച്ചത്. കർഷകർക്ക് അനുകൂലമായ മികച്ച പദ്ധതികളാണ് തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.